Monday, 18 June 2012

അഹിംസ

മത പ്രഭാഷണം കൊടുമ്പിരി കൊള്ളുന്നു . മത പ്രഭാഷകന്‍ മത ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിക്കുകയാണ് , വിശ്വാസികള്‍ ആ നാവില്‍ നിന്നും വീഴുന്ന മൊഴി മുത്തുകള്‍ ഇപ്പോള്‍ തന്നെ ജീവിതത്തില്‍ പകര്‍ത്തും എന്നാ നിലയില്‍ ഇരിക്കുന്നു . ഇന്നത്തെ പ്രസംഗ വിഷയം എന്താണാവോ ?                                     "  ഓരോ ജീവനും വിലപ്പെട്ടതാണ്‌ , ഈശ്വരന്‍ കൊടുത്ത ജീവന്‍ എടുക്കാന്‍ ഈശ്വരന് മാത്രമേ അവകാശം ഒള്ളു ......" ,അതെ അഹിംസ ആണ് ഇന്നത്തെ വിഷയം.              ' ട്ടപ്പ് ', ഒറ്റ അടിക്കു തന്‍റെ മുഖത്തു വന്നിരുന്ന കൊതുകിനെ കൊന്നിട്ട് , തെറിച്ചു വീണ രക്ത തുള്ളികള്‍ തന്‍റെ കുപ്പായത്തില്‍ തുടച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു, "ഈശ്വരന്‍ എല്ലാ ജീവനും ഒരുപോലെ വിലകല്‍പിക്കുന്നു അത് കൊണ്ട്  ഒരു ചെറു പ്രണിയെ പോലും വേദനിപ്പികന്നോ, കൊല്ലാനോ ഉള്ള അധികാരം നമ്മള്‍ക്കില്ല, ......................."

24 comments:

 1. മിനി കഥയിലൂടെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ കപട വേഷങ്ങള്‍ നമുക്ക് വലുതായി കാണാം... അഭിനന്ദനങ്ങള്‍....

  ReplyDelete
  Replies
  1. നന്ദി വിഗ്നേഷ് , കപട വേഷധാരികള്‍ ആണേല്ലോ ഇന്ന് കൂടുതലും .

   Delete
 2. അഹ ഹ ഹ അഹ ഹ ...നല്ല കഥ അല്ല കാര്യം..

  ReplyDelete
 3. ചെറിയ കഥയിലൂടെ വലിയ കാര്യം.....!

  ReplyDelete
 4. നന്ദി ഷബീര്‍ , വെള്ളികുളങ്ങരകാരന്‍, നൗഷാദ്.

  ReplyDelete
 5. ഹഹ! അത് കലക്കി...!

  ട്ടപ്പ് ...!

  ഓ സോറി, അത് ഇപ്പൊ എന്റെ പുറത്തിരുന്നതാ...!

  ReplyDelete
 6. കുറച്ചു വരികളില്‍ ചില വലിയ ചിന്തകള്‍ ..
  മിനി കഥ നന്നായി

  ReplyDelete
 7. സ്വന്തം ജീവന്‍ വെടിഞ്ഞും പ്രഭാഷകന്റെ ഉള്ളില്‍ അന്ടര്ലീനമായി കിടന്നിരുന്ന കള്ളതരങ്ങളെ വെളിച്ചത്ത്‌ കൊണ്ട് വരാന്‍ ശ്രമിച്ച കൊതുക് എന്ന നിന്റെ കഥാപാത്രം ഏറെ സ്പര്‍ശിച്ചു....കഥ വായിച്ചു കഴിഞ്ഞപോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു..........കണ്ണില്‍ നിന്നെ ധാര ധാരയായി കണ്ണുനീര്‍ തുള്ളികള്‍ പ്രവഹിച്ചു .....കഥയും കഥാപാത്രവും മറക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .......സമൂഹത്തിലെ കള്ളതരങ്ങല്ക് എതിരെ ധീരമായി പോരാടി രക്തസാക്ഷിതതം വരിച്ച കൊതുകിന്റെ ധാരുണ കൊലപാതകത്തില്‍ മനംനൊന്ത് കിടന്നപ്പോള്‍ എപ്പോളോ ഉറങ്ങി പോയി........പക്ഷെ നീ സൃഷ്‌ടിച്ച കഥാപാത്രം ഉറക്കത്തിലും എന്നെ വേട്ടയാടി...........................നശിച്ച കൊതുക് ...കഥയില്‍ മുഴുകി Mortein കത്തിച് വെക്കാന്‍ മറന്നു പോയി....നിന്റെ കഥയുടെ ഒരു After effects ee :p

  ReplyDelete
  Replies
  1. അമ്പട കേമ ചന്ദു കുട്ടാ , ഹ ഹ ഇഷ്ടായി .കണ്ണുനീര്‍ തുള്ളികള്‍ ധാര ധാര ആയി ഒഴുകി ഒരു പുഴ ആയി നദി ആയി കയലായി കടലായി മാറാതെ നോക്കുമല്ലോ ചന്ദു. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ അത് കൊതുവയാലും മനുഷനായാലും. ഇത് വായിച്ചു കൊതുക് തിരി കത്തിക്കാന്‍ മറകണ്ട , ഡെങ്കിപനി ,ചിക്കന്‍ ഗുനിയ എല്ലാം പടരുക ആണ് .

   Delete
 8. മനാഫ് ചേട്ടാ , വേണു ചേട്ടാ ,രാഹുല്‍ , വിഷ്ണു ,ചന്ദു നന്ദി .......

  ReplyDelete
 9. മനോഹരമീ മിനിക്കഥ ..

  ReplyDelete
 10. ഈ കഥ മുൻപും പല രൂപത്തിലും കേട്ടിട്ടുണ്ട്..ഉറുമ്പിൻ കൂട്ടത്തിലേക്ക് താടിയിലെ ഉറുമ്പിനെ ഇറക്കിവിട്ട സന്യാസിയായും മറ്റും..

  ReplyDelete
 11. ഇന്നിന്‍റെ സാമൂഹിക ചുറ്റുപാടുകള്‍ കാണുമ്പൊള്‍ എഴുതിയതാണ് , അഭിപ്രായം പറഞ്ഞതിനു നന്ദി

  ReplyDelete
 12. ചെറുതെങ്കിലും ചിന്തനിയമായ ഒരു ആശയം... അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ....

  ReplyDelete
 13. ചെറുതെങ്കിലും ചിന്തനിയമായ ഒരു ആശയം... അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ....

  ReplyDelete
 14. "പ്രവൃത്തിക്കാന്‍ എളുപ്പമാണ് ,ചിന്തിക്കാന്‍ പ്രയാസമുണ്ട്‌,നമ്മുടെ ചിന്തകള്‍ക്കനുസൃതമായി പ്രവൃത്തിക്കാനാണ് വളരെയേറെ ബുദ്ധിമുട്ടുള്ളത്‌."

  ReplyDelete
 15. ചെറിയ കഥ.. നല്ലൊരു ആശയം.. കൂടുതല്‍ വൈവിധ്യമായ ചെറു കഥകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 16. ithu kalakki....satyamayittum ulla kaaryama......

  ReplyDelete