Monday 27 August 2012

പൂന്തോട്ടം


   'ടിംഗ് ടോന്ഗ് '        .. കോളിംഗ് ബെല്ലിന്‍റെ ശബ്ദം കാതില്‍ എത്തിയപോള്‍  ആ ഒന്‍പതു വയസ്സുകാരന് തന്‍റെ കാലുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .  മുറ്റത്ത്‌ ഇരുനിറമുള്ള, മാന്യന്‍ ആണെന്ന്  വിളിച്ചോതുന്ന തരത്തില്‍ വസ്ത്രം ധരിച്ച ഒരാള്‍ . കയ്യില്‍ ഉള്ള ഡയറിയില്‍ എന്തോ തിരയുന്ന കണ്ണുകള്‍ . എന്‍റെ സാന്നിധ്യം അയാള്‍ അറിഞ്ഞിട്ടില്ല എന്ന് മനസിലാക്കി  എന്തോ ശബ്ദം ഉണ്ടാക്കി അയാളുടെ ശ്രദ്ധ  എന്നിലേക്ക്‌ ക്ഷണിച്ചു .   അയാള്‍  ചിരിച്ചു  കൊണ്ട് ചോദിച്ചു
              "മുരളീധരന്‍ പിള്ള സാറിന്‍റെ വീടല്ലേ? , സാര്‍ ഇല്ലേ ?".     
                                                       ഉറക്കത്തില്‍ കിടക്കുന്ന അച്ഛനെ വിളിച്ചുണര്‍ത്തിയതിന് പലപ്പോഴും  'ചെവി പൊന്നയത്' കൊണ്ട് എന്ത്  പറയണമെന്ന്  അറിയാതെ കുഴങ്ങി  അകത്തേക്കോടി,   "അമ്മേ, ആരോ വന്നിരിക്കുന്നു ".  
                                                                                പാത്രംകഴുകലിനു ഭംഗം നേരിട്ടതിന്‍റെ  നീരസം ഉണ്ടെങ്കിലും അത് പുറത്തു  കാട്ടാതെ  അമ്മ ഉമ്മറത്തേക്ക് വന്നു . വാതില്‍ക്കല്‍ സുപരിചിതമായ മുഖം അല്ലാത്തത് കൊണ്ട് തന്നെ കയറി ഇരിക്കാന്‍ പറഞ്ഞിട്ട് അമ്മ  അകത്തേക്ക് പോയി . എന്‍റെ നോട്ടം മുഴുവന്‍    അയളിലായിരുന്നു .  ഡയറിയില്‍ തന്നെ പരത്തികൊണ്ട് ഇരുന്ന കണ്ണുകളുടെ നോട്ടം പെട്ടെന്ന് എന്നിലേക്ക്‌ വന്നപ്പോള്‍  നാണംതോന്നി  വാതിലിനു  പിന്നിലൊളിച്ചു  .            
              "മോന്‍ എത്രാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത് ".       
              "നാലാം  ക്ലാസ്സില്‍ "            
              " ഏതു സ്കൂളില്‍ "        . 
               " സെന്‍റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ,അടൂര്‍ "    
                           അപ്പോളേക്കും അച്ഛന്‍ എത്തി .  " മുരളീധരന്‍ പിള്ള സാര്‍...... ?" .  
                                         " അതെ, എന്താ കാര്യം ?"
   "സാര്‍, പഴകുളം നഴ്സറിയില്‍ നിന്ന് കുറച്ചു മാവിന്‍ തൈകള്‍  വാങ്ങിച്ചിരുന്നില്ലേ  ?" .   
   " വാങ്ങിച്ചിരുന്നു ,പക്ഷെ നാലു മാസം മുന്‍പാണ്‌ "  ഒന്ന് ആലോചിച്ചിട്ട് അച്ഛന്‍ പറഞ്ഞു.
      " ഞങ്ങളുടെ  നഴ്സറി തുടങ്ങിയിട്ട് പത്തു കൊല്ലം ആകുന്നു , അത് കൊണ്ട്  ഈ വര്‍ഷം വന്നവരെ എല്ലാം ചേര്‍ത്ത് ഞങ്ങള്‍ ഒരു  നറുക്കെടുപ്പ് നടത്തി , അതില്‍ മുരളി  സാറിനാണ് ഒന്നാം സമ്മാനം.....  ".  എന്‍റെ ഹൃദയം തുള്ളിച്ചാടി  , എന്താണാവോ ഒന്നാം സമ്മാനം ?  അയാള്‍ തുടര്‍ന്നു " മൂന്ന് സമ്മാനത്തില്‍ നിന്നും ഒരണ്ണം സെലക്ട്‌ ചെയ്യാം ഫ്രിഡ്ജ്‌ , ടി വി , അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കി തരും ".   
      ദൈവമേ  കണ്‍ഫ്യൂഷന്‍ ആയല്ലോ . 
                                                            അച്ഛന്‍ അമ്മയെ നോക്കി " എന്ത് വേണമെടോ ? , ഫ്രിഡ്ജ്‌ഉം ,ടി വി ഉം ഇവിടെ ഇല്ലേ , ഗാര്‍ഡന്‍ പോരെ ?" .
                                                     മതി എന്ന അര്‍ത്ഥത്തില്‍ അമ്മ തല കുലുക്കി .  
                             "ഞാന്‍ പറയാന്‍ തുടങ്ങുവാരുന്നു ,  ഇത്രയും   മുറ്റമുള്ള  സ്ഥിതിക്ക് ഗാര്‍ഡന്‍ ആണ് നല്ലത്" . അയാള്‍ മുറ്റത്തേക്കിറങ്ങി ഗാര്‍ഡ്ന്‍റെ 'രൂപരേഖ ' തയ്യാറാക്കി കൊണ്ടിരുന്നു .   എന്‍റെ കുഞ്ഞു മനസ്സില്‍ അയാളുടെ സ്ഥാനം ഇപ്പോള്‍ എത്ര വലുതാണെന്ന് അയാള്‍ക്ക് അറിയില്ലാലോ .   ഞാനും അയാളുടെ കൂടെ ചാടി ഇറങ്ങി , സമ്മാനവുമായി വന്ന  സാന്താക്ലോസ് അങ്കിള്‍ ആണ്  അയാള്‍ എനിക്ക് .  
                       " ഇവിടെ  ഈ  മരം  ഉള്ളത് നന്നായി  .., ഇവിടെ നമ്മള്‍ക്ക്  ചട്ടി വെക്കാം ..." സാന്താക്ലോസ് അങ്കിള്‍ന്‍റെ നൂറു നൂറു പ്ലാന്നിംഗ്.   
            " ചായ കുടിക്കാം " അമ്മയുടെ വിളി ... 
           " പേര് ചോദിച്ചില്ല , എന്താണ് പേര് " ചായ കുടിക്കുനതിനിടയില്‍  അച്ഛന്‍റെ ചോദ്യം . 
            ഒരു പേരില്‍ എന്തിരിക്കുന്നു ,എനിക്ക് അത് എന്‍റെ സാന്താക്ലോസ് അങ്കിള്‍ ആണ് . 
           " മുരളി " അയാളുടെ മറുപടി .    " നമ്മുടെ രണ്ടു പേരുടെയും പേര് ഒന്നാണല്ലോ , എന്നെ ഉണ്ണി എന്നാണ് നാട്ടില്‍ അറിയുന്നത് ".   
                                                              " നാളെ തന്നെ നമ്മള്‍ക്ക് ഗാര്‍ഡ്ന്‍റെ പണി തുടങ്ങാം , പിന്നെ ഉണ്ണി ചേട്ടാ  നഴ്സറിയില്‍  പുതിയ ഒരു പൌള്‍ട്രി ബിസിനസ്‌ തുടങ്ങുനുണ്ട്  , കോഴികളെ കൂട് അടക്കം കൊടുക്കുന്നു ,  കോഴികള്‍ മുട്ടയിട്ടു തുടങ്ങിയാല്‍  മുട്ട  ഞങ്ങള്‍ എടുത്തോളാം ,വെളിയില്‍ കൊടുകണ്ട .   പൂവന്‍ കോഴി  ആണെങ്കിലും  എടുത്തോളാം  ,  മുട്ടയും ഇറച്ചിയും വെളിയില്‍ കൊടുത്താലും കോഴി കാഷ്ടം എന്തായാലും ഞങ്ങള്‍ക്ക് തരണം ".   
       'മുട്ട ഓംലെറ്റ്‌ അടിക്കാം, കോഴി കാഷ്ടം കൊണ്ട് എന്ത് ഉണ്ടാക്കും  !'
                                " കാഷ്ടം  ഫാമിലെ  ചെടികള്‍ക്ക്  വളമായി ഉപയോഗിക്കും , നിങ്ങള്‍ക്ക് ഇതിന്‍റെ ബുദ്ധിമുട്ടും   ഒഴിവാകും  . "
          വല്ലാത്തൊരു  മാസ്മരിക  ശക്തിയാണയാളുടെ വാക്കുകള്‍ക്ക്  , കുറച്ചു നേരം കൊണ്ട് തന്നെ അയാള്‍ ഞങ്ങളുടെ  ഇഷ്ടം പിടിച്ചുപറ്റി കഴിഞ്ഞിരിക്കുന്നു . സംസാരത്തിനിടക്ക്‌ എന്നെ നോക്കുന്ന ഓരോ നോട്ടത്തിനും 100  ചിരികള്‍ ഞാന്‍ സമ്മാനിക്കുന്നുമുണ്ട് .
      " കോഴികള്‍ക്കും കൂടിനും കൂടി എത്ര രൂപ ആകും ". അമ്മയാണ് ചോദിച്ചത് .
      "എല്ലാം കൂടി 2000രൂപ ആകും , പക്ഷെ  ഇപ്പോള്‍ 500രൂപ തന്നാല്‍ മതി ബാക്കി  3 മാസം കൊണ്ട് അടക്കാം " .
       സമ്മാനമായി 'പൂന്തോട്ടവും കോഴിമുട്ടയും'   കൊണ്ട്  വന്ന ലോകത്തിലെ ആദ്യത്തെ സാന്താക്ലോസ് .
500രൂപ നല്‍കിയപ്പോള്‍ എന്‍റെ സാന്താക്ലോസ് ബഹുമാനപൂര്‍വ്വം അത് നിരസിച്ചു " ഇപ്പോള്‍ വേണ്ട ,പണം കോഴികളെ  കൊണ്ട് വരുമ്പോള്‍ മാത്രം മതി " .
                            " എന്നാലും ഇരിക്കട്ടെ വേഗം കൊണ്ട് വന്നാല്‍ മതി "   പണം അയാളെ നിര്‍ബന്ധിച്ച് ഏല്പിച്ചു .
           ഡയറിയില്‍ എന്തൊക്കെയോ കുറിച്ചുകൊണ്ടു  അയാള്‍ തുടര്‍ന്നു "   സാധനം കൊണ്ടുവരുമ്പോള്‍ ബില്ല് തരാം . എടുക്കാന്‍ മറന്നു ".   പിന്നെ പുള്ളികാരന്‍റെ  ഒരു ബില്ല് .   ഇത്രയും  സാധങ്ങള്‍ ഇങ്ങോട്ട് തരുമ്പോള്‍ ബില്ല് അങ്ങേരു തന്നെ വെച്ചോട്ടെ .
                                      നടന്നകലുന്ന ആളെ നോക്കി എത്ര നേരം നിന്നെന്ന് ഓര്‍മയില്ല  , കുറച്ചു നേരം കൊണ്ട് എന്‍റെ അത്ര മാത്രം ഇഷ്ടം അയാള്‍ പിടിച്ചു പറ്റിയിരുന്നു . അയാളെ ആണോ അയാള്‍ തരാന്‍ പോകുന്ന പൂന്തോട്ടത്തെ ആണോ ഞാന്‍ ഇഷ്ടപെട്ടത്? ,അറിയില്ല . കിട്ടിയ സമ്മാനത്തേക്കാള്‍ അയാളുടെ പെരുമാറ്റത്തെകുറിച്ചായിരുന്നു അച്ഛനും അമ്മയ്ക്കും പറയാന്‍ ഉണ്ടായിരുന്നത് . ഒരു ദിവസം കൊണ്ട് തന്നെ  സമ്മാനത്തിന്‍റെ കഥ സ്ഥലത്തെ 'മൈല്‍കുറ്റികള്‍ക്ക്' പോലും പരിചിതമായി.
                                         ക്ലാസ്സ്‌ മുറിയില്‍  ഇരിക്കുമ്പോള്‍ പോലും മനസ്സില്‍  പലനിറങ്ങളിലുള്ള   പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂന്തോട്ടവും , ചിത്രശലഭങ്ങളും ,അതിനു നടുവിലുള്ള കുളത്തില്‍ നീന്തി തുടിക്കുന്ന വര്‍ണമത്സ്യങ്ങളും ആയിരുന്നു .  ആരോടും പറഞ്ഞില്ലെങ്കിലും സുഹൃത്തായ അഖിലിനോട്  പറഞ്ഞു " ഡാ അടുത്താഴ്ച വീട്ടില്‍ വരണം ഞങ്ങള്‍ പുതിയ ഗാര്‍ഡന്‍  ഉണ്ടാക്കുനുണ്ട്  ".
                         ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടേ ഇരുന്നു . ഓരോ ദിവസവും 'ഇന്ന് എന്‍റെ സാന്താക്ലോസ് അങ്കിള്‍ വരും' എന്ന് തീവ്രമായി  പ്രതീക്ഷിച്ചു   . പക്ഷെ ആഴ്ചകള്‍ മാസത്തിനു വഴിമാറിയപ്പോള്‍ വേദനയോടെ ഞാന്‍  മനസിലാക്കി   'ഇല്ല ഇനി വരില്ല' ഞങ്ങള്‍  പറ്റിക്കപ്പെട്ടിരിക്കുന്നു . നഴ്സറിയില്‍  അന്വേഷിച്ചു ചെന്ന അച്ഛന് കിട്ടിയ മറുപടി , 'ഇങ്ങനെ ഒരു  നറുകെടുപ്പിനെ കുറിച്ചോ , ഇങ്ങനെ ഒരാളിനെ കുറിച്ചോ അവിടെ ആര്‍ക്കും അറിയില്ല ' എന്നായിരുന്നു .    തുടര്‍ന്ന്  അന്വേഷിച്ചപോള്‍ മനസിലായി അടുത്തുള്ള പല സ്ഥലങ്ങളിലും ആളുകള്‍ സമാനമായ രീതിയില്‍  പറ്റിക്കപ്പെട്ടിരിക്കുന്നുവെന്ന്   .
                               ഇന്നെനിക്കു പറ്റിക്കാന്‍ വരുന്നവരോട് തോന്നുന്ന  അതേ വികാരം തന്നെ ആണ്   പറ്റിക്കപ്പെടുന്നവരോടും തോന്നാറ് . പറ്റിക്കല്‍ പ്രസ്ഥാനകാര്‍ മണിചെയിന്‍ , നോട്ട്‌ഇരട്ടിപ്പിക്കല്‍ ,  സ്വര്‍ണ്ണച്ചേന, നാഗമാണിക്ക്യം , ഓണ്‍ലൈന്‍ ലോട്ടറി , എന്നി ആധുനിക കലരൂപങ്ങളിലേക്ക്  മാറിയിരിക്കുന്നു  . നൂറു ശതമാനം സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന നമ്മള്‍ വീണ്ടും വീണ്ടും ചതി കുഴികളില്‍  പെട്ടുകൊണ്ടേ ഇരിക്കുന്നു . എനിക്കിപ്പോള്‍ പറ്റിക്കപ്പെടുന്നവരോട് യാതൊരു സഹതാപവും തോന്നാറില്ല . ' ഒരുവന്‍ സ്വയം  പറ്റിക്കപ്പെടാന്‍ നിന്ന് കൊടുക്കാതെ ആര്‍ക്കും അയാളെ പറ്റിക്കാന്‍ കഴിയില്ല '. സ്വയം വിഡ്ഢി  ആവാന്‍  നിന്ന് കൊടുത്തിട്ട് 'അയ്യോ പറ്റിച്ചേ' എന്ന്  നിലവിളിച്ചിട്ടെന്തു  പ്രയോജനം . അത് പോലെ  തന്നെയാണ് പറ്റിക്കാന്‍  ഇറങ്ങിപ്പുറപ്പെട്ട  കുടിലജന്മങ്ങളുടെയും കഥ , വാക്ദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ച ഈ കൂട്ടര്‍ പക്ഷെ തിരഞ്ഞെടുക്കുന്നതോ തലതിരിഞ്ഞ  മാര്‍ഗങ്ങളും  . എന്താ പറയുക ' കുടിക്കാന്‍ സമുദ്രം മുന്നില്‍ ഉണ്ടെങ്കിലും  നായിക്കള്‍ നക്കിയേ കുടിക്കു '.  പക്ഷെ ഇവര്‍ മനസ്സുകളില്‍  ഉണ്ടാക്കുന്ന  മുറിവുകള്‍  വളരെ വലുതായിരിക്കും .
                                                  പതിനാറു വര്‍ഷങ്ങള്‍ക്കു ഇപ്പുറവും  പലപ്പോഴും പല ആള്‍ക്കുട്ടത്തിലും  ഞാന്‍ തിരയാറുണ്ട് ,ആ മുഖം   .  പറ്റിക്കപ്പെട്ടത്തില്‍  ഉള്ള അമര്‍ഷം തീര്‍ക്കാന്‍ അല്ല മറിച്ച് ഉപയോഗിച്ച് പഴകിയ രണ്ടു വരി  എനിക്ക് പറ്റുന്ന രീതിയില്‍ 'എന്‍റെ സാന്‍റെയെ' പറഞ്ഞു മനസിലാക്കാന്‍
                                       " ആന കൊടുത്താലും കിളിയെ ,
                                                         ആശ കൊടുക്കാമോ "...........................

55 comments:

  1. എത്ര പറ്റിക്ക പെട്ട വാര്‍ത്തകള്‍ കേട്ടാലും കണ്ടാലും മനുഷ്യന്‍റെ അത്യാഗ്രഹം അവനെ വീണ്ടും കുഴികളില്‍ കൊണ്ട് ചാടിക്കും.... ഇനി എങ്കിലും തെറ്റുകളില്‍ നിന്ന് പാഠം പഠിക്കട്ടെ മനുഷ്യന്‍...;ഈ തിരിച്ചറിവ് എല്ലാര്ക്കും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കാം.... ആശംസകള്‍

    ReplyDelete
  2. നല്ലൊരു അനുഭവക്കുറിപ്പ്.. പറ്റിക്കപ്പെടലിന്റെ സ്വന്തം നാട് എന്ന് നമുക്ക് വിളിക്കാം കേരളത്തെ.. ഒരു പക്ഷെ താന്‍ ഒരിക്കലും പറ്റിക്കപ്പെടില്ലെന്ന അഹങ്കാരം എല്ലാ മലയാളികളും കൊണ്ട് നടക്കുന്നത് കൊണ്ടാകും നമ്മള്‍ ഇത്രയധികം പറ്റിക്കപ്പെടുന്നത്. ആശംസകള്‍ ഗോപു

    ReplyDelete
  3. പറ്റിക്കലിന്റെ സ്വന്തം നാട്
    പറ്റിയ്ക്കല്‍ വിദ്യകളുടെ ഉസ്താദുമാരും

    കൊള്ളാം കേട്ടോ ഈ കുറിപ്പ്

    ReplyDelete
  4. നന്ദി വിഗ്നേഷ് ,നിസാര്‍ ,അജിത്‌ ഏട്ടാ .

    ReplyDelete
  5. കള്ളത്തരങ്ങളുടെയും ചതിയുടെയും സ്വന്തം നാട്.

    ReplyDelete
  6. പറ്റിക്കപ്പെടുവാൻ കാരണമുണ്ട് നമ്മുടെ ആർത്തി തന്നെ , എന്തു കിട്ടിയാലും മതിയാക്കാത നമ്മളെ കണ്ട് പിടിച്ച് അവർ വരും അതെ സാന്റോകൾ എനിട്ട് വാഗ്‌ദാനം ചെയ്യും , വേണമെങ്കിൽ മതിയെന്ന വാഗ്‌ദാനം, നമ്മുടെ ആർത്തി ന്നമ്മളെ അതിൽ ചാടിക്കും എനിട്ട് നമ്മൾ കൂറേ കഴിഞ്ഞ് അലറും അയ്യോ നമ്മൾ പറ്റിക്കപെട്ടെ എന്ന്.........

    കൂറേ വിവരം ഉണ്ട് എന്ന് കരുതി ഒരിക്കലും നാം പറ്റികാതിരിക്കില്ല
    ഉഭയോഗിക്കണം

    ReplyDelete
  7. പലതരത്തിലും ആളുകളെ പറ്റിക്കാന്‍ വിരുതന്‍മാരായ ആളുകള്‍ .അവരുടെ ഭംഗി വാക്കില്‍ വീണു പോകുന്ന സാധാരണക്കാരായ പാവങ്ങള്‍.പല പേരില്‍ പല നാടുകളില്‍ എപ്പോളും തട്ടിപ്പുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കും .എന്നിട്ടും ആളുകള്‍ അതില്‍നിന്നും പാഠം പഠിക്കുന്നില്ല എന്നുള്ളതാണ് വിഷമകരം .നല്ലൊരു കുറിപ്പ് .നന്നായി പറയുകയും ചെയ്തു.ആശംസകള്‍ സുഹൃത്തേ ...

    ReplyDelete
  8. നാളെയും ഒരു പക്ഷെ നമ്മളില്‍ പലരും പറ്റിക്കപ്പെട്ടെക്കം . ഭൂരിപക്ഷം മനുഷന്‍റെയും കൂടപിറപ്പ് തന്നെ ആണല്ലോ അത്യാഗ്രഹം . വളരെ നന്ദി ഗിരീഷ്‌ , ഷാജു , അനാമിക. ഇനിയും വരണം .

    ReplyDelete
  9. " കാഷ്ടം ഫാമിലെ ചെടികള്‍ക്ക് വളമായി ഉപയോഗിക്കും , നിങ്ങള്‍ക്ക് ഇതിന്‍റെ ബുദ്ധിമുട്ടും ഒഴിവാകും . "
    വല്ലാത്തൊരു മാസ്മരിക ശക്തിയാണയാളുടെ വാക്കുകള്‍ക്ക് , കുറച്ചു നേരം കൊണ്ട് തന്നെ അയാള്‍ ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി കഴിഞ്ഞിരിക്കുന്നു . സംസാരത്തിനിടക്ക്‌ എന്നെ നോക്കുന്ന ഓരോ നോട്ടത്തിനും 100 ചിരികള്‍ ഞാന്‍ സമ്മാനിക്കുന്നുമുണ്ട് .
    " കോഴികള്‍ക്കും കൂടിനും കൂടി എത്ര രൂപ ആകും ".

    പറ്റിക്കാൻ എന്തെല്ലാം കാരണങ്ങൾ,പറ്റിക്കപ്പെടാൻ എന്തെല്ലാം കാരണങ്ങൾ...... അത്രയേുള്ളൂ. ആശംസകൾ.

    ReplyDelete
  10. പറ്റിക്കപ്പെടാന്‍ ആളുകള്‍ ഉണ്ടാകുന്നിടത്തോളം കാലം പറ്റിക്കാനും ആളുകള്‍ ഉണ്ടാകും. പറ്റിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടെണ്ടത് പറ്റിക്കപ്പെടുന്നവര്‍ തന്നെയാകണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
    ആശംസകളോടെ

    ReplyDelete
  11. Super da.... Malayalikku Paditham undengilum..... Palappozhum Saamanya bhodam ennu parayunna saadhanam evideyengilum vechu marannathu poleya..


    Anon

    ReplyDelete
  12. പറ്റിക്കാന്‍ ഓരോരോ കാരണങ്ങള്‍ പറ്റിക്കപെടാനും.ശരിയാണ് മണ്ടൂസന്‍.
    പ്രവീണ്‍ , അത് തന്നെയാണ് എന്റെയും അഭിപ്രായം .
    അനോണ്‍, പലോപ്പോഴും സാമാന്യ ബോധം നമ്മള്‍ക്ക് കൈമോശം വരുന്നു .
    വായിച്ചതിനു വളരെ നന്ദി മണ്ടൂസന്‍,പ്രവീണ്‍ ,അനോണ്‍. വീണ്ടും വരണെ....

    ReplyDelete
  13. enyk eth vayichondirunnapo 4 th stdile gopunte roopam anu oarma varunnath..enikishtapettu

    ReplyDelete
    Replies
    1. കൂടെ പഠിച്ച നിങ്ങള്‍ ഒന്നും ഈ കഥ അറിഞ്ഞു കാണില്ല . രൂപം ആണോ ഇഷ്ടപെട്ടത് അതോ കഥയോ ? താങ്ക്സ് ഡി .

      Delete
  14. കുറച്ചു ആദായം കിട്ടും എന്ന് കേട്ടാല്‍ ആദ്യം അവിടെ കിടന്നുറങ്ങും ,ഇതാണ് പൊതുവേ നമ്മുടെ ഒരു സൈക്കോളജി,,എന്തായാലും ഒരു അബദ്ധം പറ്റിയത് കൊണ്ട് ഒരു നല്ല പോസ്റ്റിനുള്ള വകുപ്പായില്ലേ ,,,

    ReplyDelete
  15. vayanakarkulla onasamanam kollamm. vayanakarane kadalokatheku ethikan kazinjitundu..thudarnum ezuthuka



    Kanchi

    ReplyDelete
  16. അതെ ഫൈസലിക്ക പറ്റിക്കപ്പെട്ടെങ്കിലും ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റി.
    ഓണസമ്മനം ഒന്നുമല്ല കാഞ്ചി , വായനകാരെ കഥാലോകത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം .
    ഫൈസലിക്ക ,കാഞ്ചി വളരെ നന്ദി ,ഇനിയും വരണെ.

    ReplyDelete
  17. nalla katha ...........thudarnum nalla kathakal pratheeshikunu....

    ReplyDelete
    Replies
    1. നന്ദി .ഇനിയും വരണം

      Delete
  18. കഥ കേമാരിക്കുന്നു "ഒരു നടുക്കത്തില്‍ ഓരോ മലയാളിയും വായിക്കണ്ട കഥ "........ചോരതിലപുകള്‍ നാട്ടില്‍ നടമാടുംബോലും വഞ്ചനയും ചതിയും ഇല്ലാതെ മണ്ണിലേക്ക് ഒരു ഓണകാലം നേരാന്‍ ഗോപേട്ടന്‍ കലക്കീ ....കഥയ്ക്കുള്ള പ്രോത്സഹനതോടൊപ്പം ഓണാശംസകളും

    ReplyDelete
    Replies
    1. ഡോവിച്ച നന്ദി . ( ഒരു വിധം വായിച്ചു മനസിലാക്കി കേട്ടോ ) .ഇനിയും വരണെ.

      Delete
  19. വായനയില്‍ ആദ്യം ഒരു ശുഭ പ്രതീക്ഷയുണ്ടായിരുന്നു, ഒരു ജൈവ, ഹരിത വിപ്ലവമല്ലേ വീട്ടുമുറ്റത്ത് നടക്കാന്‍ പോകുന്നത്!! അവസാനം ഡാ കിടക്കുന്നു മറ്റൊരു തട്ടിപ്പുകൂടി!! തട്ടു കിട്ടിയാലും പഠിക്കില്ല എന്നുവച്ചാല്‍...എന്താ ചെയ്ക!!
    തിരുവോണ ആശംസകള്‍ ഗോപൂ.

    ReplyDelete
    Replies
    1. ജോസേട്ട ,ആ പ്രതിക്ഷ കാരണം ആണ് പറ്റിക്കപെട്ടത്‌ . നാളെയും നമ്മളില്‍ പലരും പറ്റിക്കപെടും. നന്ദി . ഓണാശംസകള്‍ .

      Delete
  20. നന്നായിട്ടുണ്ട് ഈ പറ്റിക്കല്‍ അനുഭവം ... ആശംസകള്‍.

    ReplyDelete
  21. പറ്റിക്കപ്പെടാന്‍ മലയാളീയുടെ ജീവിതം പിന്നെയും ബാകി.

    ReplyDelete
  22. നമ്മളിനിയും പറ്റിക്കപെടും...

    ReplyDelete
  23. നന്ദി അബ്സറിക്ക, ശ്രീജിത്ത്‌ , വിനീത് . ഇനിയും പ്രതീക്ഷിക്കുന്നു .

    ReplyDelete
  24. എത്ര പറ്റിക്കപ്പെട്ടാലും നമ്മളാരും പഠിക്കാന്‍ പോവുന്നില്ല. എന്തായാലും ഇതൊരു നല്ല ഓര്മ പെടുത്തല്‍ തന്നെയാണ് കേട്ടോ കവീ..

    ReplyDelete
  25. സംഗീത് 'കവി' എന്നലെ ഉദ്ദേശിച്ചത് 'കപി' അല്ലാലോ ? നന്ദി വായിച്ചതിനു, ഇനിയും വരണം

    ReplyDelete
  26. congratz man..... keep going....

    ReplyDelete
  27. പൊളിച്ച കഥ..... സൂപ്പര്‍.....,.... നല്ല അവതരണം....
    മലയാളികളെ കൊണ്ട് ഒരു രക്ഷയും ഇല്ല.
    കള്ളനെ കണ്ടു പിടിക്കുന്ന യന്ത്രം വേണം.....

    ReplyDelete
    Replies
    1. ആ യന്ത്രം ആയിരിക്കും അവര്‍ ആദ്യം കൊണ്ട് പോകുക . നന്ദി വീണ്ടും വരുക .

      Delete
  28. This comment has been removed by the author.

    ReplyDelete
  29. ഗോപുവേ സത്യം പറ...
    നീ ആ സാന്‍റെയെ തിരയുന്നത് ദക്ഷിണ വെച്ച് പറ്റിക്കലിനെ കുറിച്ച് കുടുതല്‍ പഠിക്കാന്‍ വേണ്ടി അല്ലെ....????

    ReplyDelete
    Replies
    1. അപ്പോള്‍ നീ ആണല്ലേട 'പോള്‍ ബാര്‍ബര്‍ '. ദക്ഷിണ വെക്കാന്‍ നീ അല്ലെ ഏറ്റവും നല്ല ഗുരു. വായിച്ചതിനും അഭിപ്രായത്തിനും നന്ദി .

      Delete
  30. കൊള്ളാം നന്നായിപ്പറഞ്ഞു

    മറ്റൊരു തട്ടിപ്പിന്‍ കഥ

    എന്തിനധികം

    എത്ര കൊണ്ടാലും

    പഠിക്കില്ല നമ്മള്‍ ഈ മലയാളികള്‍

    എഴുതുക അറിയിക്കുക

    ആശംസകള്‍

    ReplyDelete
  31. കമന്റു പോസ്ടിയ ശേഷം ഒരുകാര്യം

    പറയാന്‍ വിട്ടു പോയി

    പോസ്റ്റിലെ ചിത്രം ഏതെങ്കിലും ഒരു വശത്തേക്ക് മാറ്റിയാല്‍ കുറേക്കൂടി കാണാന്‍ ചന്തം ഉണ്ടാകും എന്ന് തോന്നുന്നു

    വീണ്ടും കാണാം

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി . ചിത്രം ഒരു വശത്തേക്ക് മറ്റിയിടുണ്ട്.

      Delete
  32. പണം പോയി എന്നുള്ളതല്ല...ഒരാളില്‍ നമ്മള്‍ കാണിച്ച വിശ്വാസം അയാള്‍ മുതലെടുക്കുന്നു എന്നതാണ് പലപ്പോഴും വേദനയുണ്ടാകുന്നത് ..

    വീണ്ടും വരാം.

    എല്ലാ ആശംസകളും..

    ReplyDelete
    Replies
    1. ശശി ഏട്ടാ 'വിശ്വാസം അതല്ലേ എല്ലാം '. ഇനിയും വരണെ.

      Delete
  33. പാലമിട്ടിട്ടു ആദ്യമായി വരുന്നതാണ് ഞാന്‍. ഇഷ്ടപ്പെട്ടു താങ്കളുടെ ഈ ശൈലി.

    ReplyDelete
    Replies
    1. പാലമിട്ടല്ലോ, ഇനിയും വരണം. അഭിപ്രായത്തിനു നന്ദി

      Delete
  34. This comment has been removed by the author.

    ReplyDelete
  35. Pande Gurgaonil veche Moorkhan pambumayi vanna teamine 100 roopa poojikan koduthathe ormayundo.......Enitte pambe vizhungi enne paranje ayal pattikan sramichathum...Avasanam ayalude kongakke pidiche 100 roopa thiriche vangiyathum.......Ithe vayichapol aa sambavam orma vannu.........Ee kadhaykke 2nd partayi ninake athezhutham....:p

    ReplyDelete
    Replies
    1. ശരി ആണെട ഒരു പോസ്റ്റിനുള്ള വക ഉണ്ട് .നന്ദി വീണ്ടും വരിക

      Delete
  36. Gopu...Nice one !!!!! Establish yourself in the field of Literature... All the best wishes..... write more...waiting for more from u.....

    ReplyDelete
  37. നന്നയി . വലിച്ചിഴക്കലുകള്‍ ഇല്ലാതെ എഴുതി . കുട്ടി കാലങ്ങളില്‍ സ്ഥിരമായി സ്വപ്നത്തില്‍ കണ്ട സാന്ന്‍റെയെ ഓര്‍മയില്‍ കൊണ്ട് വന്നു . ആശംസകള്‍ .



    Shari

    ReplyDelete
  38. മലയാളികളെ പറ്റിക്കാൻ എന്തെളുപ്പം അല്ലേ ?

    ReplyDelete
  39. എത്ര കൊണ്ടാലും പഠിക്കാത്തവൻ, മലയാളി.
    നന്നായി എഴുതി.

    ReplyDelete
  40. നന്ദി ശാരി, വിഡ്ഢിമാന്‍ (ചേട്ടാ ശരിക്കുള്ള പേര് അറിയില്ല ), വിജയകുമാര്‍ ചേട്ടാ , വിനു . ഇനിയും വരണെ.

    ReplyDelete
  41. ഹഹ ...വായിക്കുമ്പോള്‍ ഓര്‍മ്മ വന്നത് എന്‍റെ ഉമ്മയെ പറ്റിച്ച കഥയാണ് ....ഉമ്മാക്ക് കുറച്ച് ധൈര്യം ഉണ്ടായത് കൊണ്ട് പറ്റിച്ചവന്റെ കോളര്‍ നാടു റോഡില്‍ വെച്ച് പിടിച്ച സീന്‍ ഇപ്പോള്‍ ഓര്‍മ്മവന്നു !!

    ReplyDelete
  42. അതേ മലയാളികളെ പറ്റിക്കാൻ എളുപ്പം.
    നല്ല എഴുത്ത്. ആശംസകൾ....

    ReplyDelete
  43. THANKS FOR SHARING
    Hi, this is really very nice blog, your content is very interesting and engaging, worth reading it. I got to know a lot from your posts.

    withregards,

    We run a seo service company in trivandrum
    best software development company in kerala
    digital marketing tutorial malayalam
    digital marketing course malayalam
    digital marketing freelancer in kerala

    stay home,stay safe

    ReplyDelete