Friday 29 June 2012

ദശാവതാരം


വിരാട്ട് പുരുഷന്‍,  മഹാവിഷ്ണുവിന്‍റെ അവതാരങ്ങളെ കുറിച്ച്  പറയാന്‍‍  വേണ്ട പാണ്ഡിത്യമോ വിജ്ഞാനമോ എനിക്കില്ല .വൈകുണ്ഡവാസിയുടെ  പത്തു അവതാരങ്ങളെ പറ്റി എനിക്ക് തോന്നിയ തോന്നലുകള്‍‍ മാത്രം ആണ് ഇത് .ലക്ഷ്മിപതിയുടെ അവതാരങ്ങളെ വേറെ ഒരു വീഷണ കോണില്‍‍ കൂടി നോക്കി കാണുക മാത്രമാണ് ചെയ്തിരിക്കുന്നത്
                                                                                                                              ഭാരത ദേശത്തില്‍ ജീവിച്ചിരുന്ന  ഋഷിവര്യന്മാര്‍ തപസ്വികള്‍ മാത്രമായിരുന്നില്ല മറിച്ചു അവര്‍ ‍ മഹാ ശാസ്ത്രജ്ഞര്‍ കൂടി ആയിരുന്നലോ  . ചരകന്‍‍ ,ശുശ്രുതന്‍‍ ,കണാദന്‍‍  അങ്ങനെ എത്രയോ പേര്‍മത്സ്യം മുതല്‍‍ ല്‍ക്കി  വരെ ഉള്ള പത്തു അവതാരങ്ങള്‍ . .ശാസ്ത്രീയമായി എന്തെങ്കിലും ഇതിലൂടെ നമ്മോടു പറയാന്‍‍  മഹത്തുകള്‍‍ ശ്രമിച്ചിരുന്നോ ??  അറിയില്ല , നമുക്കൊന്ന് അവയിലൂടെ സഞ്ചരിച്ചു നോക്കാം .

‍ 
                        മത്സ്യം   ; വേദങ്ങള്‍‍ വീണ്ടെടുക്കാന്‍‍  ഭഗവാന്‍‍ അവതരിച്ചു ,മത്സ്യമായി . ഒരു ജല ജീവി ആയി ഭഗവാന്‍റെ  ആദ്യ അവതാരം . ആദ്യം ഉണ്ടാകുന്ന ചെറു മത്സ്യം വളരെ വേഗം വളര്‍ന്നു  വലുതാകുന്നു . നമ്മള്‍ക്ക് ഇനി ആധുനിക ശാസ്ത്രം പറയുന്നത് എന്താണെന്നു നോക്കാം . ആദിമ  ഏക കോശ ജീവി ഉണ്ടായതു ജലത്തില്‍ ആണ് ഭഗവാന്‍റെ  ആദ്യ അവതാരവും ജലത്തില്‍ തന്നെ ! .   ഏക  കോശ ജീവിക്ക് പരിണാമങ്ങള്‍ ഉണ്ടാകുന്നു  അത്  ബഹുകോശമുള്ള ജീവി ആകുന്നുകുറെ നാളുകള്‍‍  ജലത്തില്‍ ജീവിച്ച     ജലജീവികള്‍  പതുക്കെ  കരയിലേക്ക് കയറാന്‍  തുടങ്ങി  . അങ്ങനെ കരയിലും വെള്ളത്തിലും ജീവിക്കുന്ന  ജന്തു  വിഭാഗങ്ങള്‍ ഉണ്ടായി .ഇത് പറഞ്ഞത്  ഞാന്‍‍ അല്ല, ശാസ്ത്രം തന്നെ ആണ് . ഇനി നമ്മള്‍ക്ക് ഭഗവാന്‍റെ  രണ്ടാം അവതാരത്തിലേക്ക് വരാം .  

                        കൂര്‍മം : കൂര്‍മം അഥവാ ആമ .ദേവന്മാരും അസുരന്മാരും പാലാഴി കടയുന്നു മന്ഥര പര്‍വതത്തെ മത്തക്കിയും വാസുകി സര്‍പ്പത്തെ കയറാക്കിയും അവര്‍ ഒന്നിക്കുന്നു എല്ലാ വൈരവും മറന്ന്  , അമൃത് രുചിക്കാനായി . കാളകൂടം മുതല്‍ അമൃത് വരെ ഉയര്‍ന്നു വന്നു . പാലാഴിമഥനത്തിന്‍റെ ഒരു ഘട്ടത്തില്‍ താണ് പോയ  മന്ഥര ര്‍വതത്തെ ഉയര്‍ത്താന്‍‍ ഭഗവാന്‍ കൂര്‍മവതരം പൂണ്ടു . മന്ഥര പര്‍വതത്തെ ഉയര്‍ത്തി ഇരുകൂട്ടരുടെയും രക്ഷക്കെത്തി കൂര്‍മ  രൂപി .    ഇനി  ശാസ്ത്രം പറയുന്നത് ശ്രദ്ധിക്കാം, ജീവി പരിണാമത്തില്‍ ജലത്തില്‍ നിന്നും കരയിലേക്ക് കയറിയ കൂട്ടര്‍ക്ക് കര പോലെ ജലവും വാസയോഗ്യം ആയിരുന്നു . കൂര്‍മം(ആമ ) ഈ കൂട്ടത്തില്‍ പെടുന്നത് തന്നെ !. ജന്തു പരിണാമം തുടര്‍ന്ന് കൊണ്ടിരുന്നു . പൂര്‍ണമായും കരയില്‍‍ മാത്രം ജീവിക്കുന്ന ജീവികള്‍‍ അതിനു ശേഷം ഉണ്ടായി .
                                വരാഹം ഭഗവാന്‍റെ  മൂന്നാമത്തെ പകര്‍ന്നാട്ടം ,വരാഹം . ഭൂമാതവിന്‍റെ രക്ഷക്ക് ഭഗവന്‍ പൂണ്ടത് വരാഹ രൂപം .ഹിരന്യാക്ഷന്‍ ഭൂമിദേവിയെ അപഹരിക്കുന്നു , ജലത്തില്‍ താഴ്ത്തുന്നു .ഇവിടെയും ഭൂമിദേവിയെ രക്ഷിക്കാന്‍ ഭഗവാന്‍ എത്തുന്നു ,വരാഹ രൂപം പൂണ്ട്.      ആയിരം വര്‍ഷം യുദ്ധം ചെയ്തു അവസാനം ആസുര ശക്തിയെ തുടച്ചു നീക്കി ഭഗവാന്‍ ദേവിയെ രക്ഷിക്കുന്നു . മഹാപ്രളയത്തിനു ശേഷം കൂടുതല്‍ കര രൂപ പെട്ടതും ,പൂര്‍ണമായും കരയില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ ഉണ്ടായെന്നും കരുതാം . പരിണാമത്തില്‍ ഉണ്ടായ  വരാഹം അഥവാ പന്നി പൂര്‍ണമായും കരയില്‍‍ ജീവിക്കുന്ന ഒരു ജീവി തന്നെ . ശാസ്ത്രം പറഞ്ഞതും ഇതല്ലേ ? 
          നരസിംഹം : ഭഗവാന്‍റെ  അവതാരങ്ങളില്‍‍ ഏറ്റവും രൗദ്ര രൂപി . പകുതി മനുഷ്യനും പകുതി മൃഗവും . ഹിരണ്യകശുപുവ്ന്‍റെ  പിടിയില്‍‍ നിന്നും പ്രഹ്ലദാനെ ഭഗവാന്‍‍ രക്ഷിച്ചത്‌  രൂപം പൂണ്ടാണ്‌ . വരത്താല്‍ ഉന്മത്തന്‍ അയ ഹിരണ്യകശുപു വൈഷ്ണവരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തുടങ്ങുന്നു . സ്വപുത്രനെ പോലും വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു .പരമ ഭക്തനായ പ്രഹ്ലദാനെ കൈവിടാതെ ആയുധം കൂടാതെ തന്നെ ഹിരണ്യകശുപുവിനു മോഷം നല്‍കി നരസിംഹം.  പരിണാമം വരഹത്തില്‍ (പന്നി )  ഒതുങ്ങി ഇല്ല . പരിണാമം നേരെ മനുഷ്യനിലേക്ക് പോയതുമില്ല .ശാസ്ത്രം പറയുന്നത് അനുസരിച്ച് മനുഷ്യന്‍‍ പൂര്‍ന്‍‍ ആകുന്നത്‌ മുന്‍പ് ഉണ്ടായ ജന്തു വിഭാഗങ്ങളും ഇത്തരത്തില്‍‍ ആയിരുന്നു ,മനുഷ്യനും മൃഗവും പപ്പാതി .ഭഗവാന്‍റെ  ഈ നാലു അവതാരങ്ങളും  "സത്യയുഗ"ത്തില്‍  ആയിരുന്നു .
                   വാമനന്‍ : ത്രേതായുഗത്തിലെ  ഭഗവാന്‍റെ ആദ്യ അവതാരം .ധ്യാനമിരിക്കാന്‍ മൂന്നടി  മണ്ണ് ഭിക്ഷ ചോദിച്ചെത്തുന്നത്  സാക്ഷാല്‍ പ്രഹ്ലദാ പൗത്രനും , ശുക്രാചാര്യശിഷ്യനും ,ര്‍മിഷ്ടനുമായ മഹാബലിക്കു മുന്‍പില്‍. രണ്ടടി കൊണ്ട് വിശ്വം മുഴുവന്‍ അളന്നു ,മൂന്നാമത്തെ കാല്‍വെക്കാന്‍ ഇടം എവിടെ ? സ്വന്തം ശിരസു തന്നെ കാണിച്ചു കൊടുക്കുന്നു ബലി . മൂന്നാമത്തെ കാല്‍വെപ്പില്‍ ആ പുണ്യത്മവിനെ ഇന്ദ്രസ്വര്‍ഗത്തിലും ഉയരെ എടുതുയര്‍ത്തുന്നു ഭഗവാന്‍ . ഭഗവാന്‍റെ ആദ്യ മനുഷ്യാവതാരം .                            ഇനി ശാസ്ത്രം ,  മനുഷ പരിണാമത്തില്‍‍ ആദ്യം ഉണ്ടായതു കുറിയ മനുഷര്‍ ആയിരുന്നു . മഹാബലി ചക്രവര്‍ത്തിക്കു മോഷം കൊടുക്കാന്‍ വന്ന ഭഗവാന്‍റെ  വാമന അവതാരവും  ആളു കുറിയവന്‍ തന്നെ . ആ മനുഷ്യനും പരിണാമങ്ങള്‍ സാവധാനത്തില്‍ സംഭവിച്ചു കൊണ്ടേ ഇരുന്നു .രൂപത്തില്‍  എന്നാ പോലെ ബുദ്ധിക്കും വികാസം ഉണ്ടായി . ആദിമ മനുഷനില്‍‍ നിന്നും പതിയെ പതിയെ ആയുധങ്ങള്‍‍ ഉപയോഗിക്കുന്ന നിലയിലേക്ക് മനുഷ്യ ബുദ്ധി വളര്‍ന്നു . 
                    പരശുരാമന്‍  :  ജമദഗ്നിയുടെയും  ,രേണുകയുടെയും പുത്രന്‍‍ ഉപയോഗിക്കുന്ന ആയുധം പരശു ആയതു  കൊണ്ട് പരശുരാമന്‍ എന്ന പേര് വന്ന  ഭാര്‍ഗവ രാമന്‍. കൊടും തപസിലൂടെ സാക്ഷാല്‍ ശിവശങ്കരനെ പ്രത്യക്ഷന്‍ ആക്കി ആയുധം നേടിയവന്‍ .ഇരുപത്തൊന്നു തവണ ലോകം ചുറ്റി ക്ഷത്രിയ നിഗ്രഹം നടത്തിയ ഭാര്‍ഗവന്‍ . ഇനി മനുഷ പരിണാമത്തിലേക്ക് വരാം ,പ്രകൃതിയില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടാന്‍ അവന്‍റെ ബുദ്ധി അവനെ സഹായിച്ചു . നിലനില്‍പ്പിനു ആയുധങ്ങള്‍ അത്യാവശ്യമായി വന്നു . വന്യമായ വെല്ലുവിളികള്‍ ,ആദിമ മനുഷന്‍ മഴു  പോലുള്ള ആയുധങ്ങള്‍‍ ഉപയോഗിച്ച് അതിജീവിച്ചു കൊണ്ടിരുന്നു ഗുഹകളില്‍‍ താമസിച്ച  മനുഷര്‍ ആയുധംഉപയോഗിച്ച് ഗൃഹ നിര്‍മാണവും മറ്റും നടത്താനും തുടങ്ങി .ലോഹങ്ങള്‍ കണ്ടു പിടിച്ച "മെറ്റല്‍ ഏജ്" ആയിരുന്നു അത്  . ആയുധങ്ങളിലും പിന്നീട് വന്നവര്‍ പരിഷ്കാരങ്ങള്‍  നടത്തി .
                   ശ്രീരാമന്‍ : മര്യാദപുരുഷോത്തമന്‍ , സീതാപതി, ഭഗവാന്‍റെ ഏഴാമത്തെ അവതാരം .ദശരഥന്‍ന്‍റെയും കൗസല്യയുടെയും പുത്രന്‍ . സൂര്യവംശി അയ അയോധ്യ രാജാവ്‌ . . ഹനുമാന്‍റെ നേത്രത്വത്തില്‍ ഉള്ള വാനരസേനയുടെ  സഹായത്താല്‍  രാവണന്‍റെ  ലങ്ക കീഴടക്കി  സീതാദേവിയെ വീണ്ടെടുത്ത വീരന്‍ . ധനുര്‍ വിദ്യയില്‍ അഗ്രഗണ്യന്‍ .  ത്രേതാ യുഗത്തിലെ  ഭഗവാന്‍റെ അവസാന അവതാരം .  ശാസ്ത്രീയമായി  പറഞ്ഞാല്‍ , മനുഷ്യ പരിണാമത്തില്‍ ആയുധങ്ങളില്‍ ഉണ്ടായ പുരോഗതി ഇവിടെ എടുത്തു പറയണം. ദൂരെ നിന്ന് വേട്ടയടനായി അവര്‍ ധനുര്‍ വിദ്യ സ്വായത്തമാക്കി .വന്യജീവികളെ വേട്ടയാടി പിടിക്കാന്‍ അവര്‍ ശീലിച്ചത് അമ്പും വില്ലും ഉപയോഗിച്ചാണ് .(ഭഗവാന്‍റെ ആയുധവും അമ്പും വില്ലും തന്നെ ). വനത്തിലെ കനികള്‍ ഭക്ഷിച്ചും മൃഗങ്ങളെ വേട്ടയാടിയും അവരുടെ ജീവിതം മുന്‍പോട്ടു പോയി . കാലം പോകും തോറും ആയുധ വിദ്യ കൂടാതെ മറ്റു പലതും അഭ്യസിക്കാന്‍ അവര്‍ നിര്‍ബന്ധിതര്‍ ആയി . 
                            ബലരാമന്‍ : ദ്വാപര യുഗത്തിലെ ഭഗവാന്‍റെ ആദ്യ അവതാരം .ശ്രീകൃഷ്ണ ജേഷ്ഠന്‍ ." കലപ്പ " ആയുധമായി സ്വീകരിച്ചവന്‍ . ഭീമസേനന്‍റെയും , ദുര്യോധനന്‍റെയും  ഗുരു . മാനവ ചരിത്രത്തിലേക്ക് വരാം, കാട്ടിലെ കനികളും, വേട്ടയാടിയ  മൃഗങ്ങളും അവന്‍റെ വിശപ്പ്‌ അടക്കാന്‍ പര്യാപ്തം അല്ലാതായി ,തല്ഭലമായി അവന്‍ നിലമൊരുക്കി  കൃഷി ചെയ്യാന്‍ ആരംഭിച്ചു . കലപ്പ ആണ് നിലമൊരുക്കാന്‍ ഉപയോഗികുന്നത് എന്നത് ഓര്‍ക്കുക .ഇവിടെ നോക്കു കലപ്പ ആണ് ഭഗവാന്‍റെ ആയുധം . നിലം ഒരുക്കാന്‍ ഉപയോഗിക്കുന്ന കലപ്പ .ഇതില്‍ നിന്നും മനുഷന്‍ പരിണാമത്തിന്‍റെ പൂര്‍ണതയില്‍ എത്തി എന്ന് വേണം കരുതാന്‍ .കൃഷി രീതികളും ഒത്തു ചേര്‍ന്നുള്ള താമസവും അവനെ സമൂഹ ജീവി ആക്കി .
                            ശ്രീകൃഷ്ണന്‍ : ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രന്‍ . ഭഗവാന്‍റെ ഒന്‍പതാം അവതാരം . അവതാരങ്ങളില്‍ പൂര്‍ണ അവതാരം .'ഗീത' എന്നാ അമൃത് ലോകത്തിനു തന്നവന്‍ . സാരഥി ആയി ഇരുന്നു കൊണ്ട് പാണ്ഡവരെ മഹാഭാരത യുദ്ധം ജയിപ്പിച്ചവാന്‍ .മകനായി ,കാമുകനായി ,ഭര്‍ത്താവായി ,സുഹൃത്തായി ,രാജാവായി  അങ്ങനെ ഏതു വേഷം ആടിയാലും പൂര്‍ണന്‍. മുരളി ഗാനത്തല്‍ വൃന്ദാവനത്തിലെ ഓരോ ജീവ ജാലത്തെയും തന്നിലേക്ക് ആകര്‍ഷിച്ചവന്‍ .. ദ്വാപര യുഗത്തിലെ അവസാന അവതാരം .. പരിണാമത്തിനൊടുവില്‍  മനുഷ്യന്‍ പൂര്‍ണന്‍ ആകുന്നു . ബൗദ്ധികമായും, സാമൂഹികമായും ,സാംസ്ക്കരികമായും ഉന്നതിയില്‍ എത്തുന്നു . ജല ജീവിയില്‍ നിന്നും പൂര്‍ണ്ണ മനുഷ്യനിലേക്ക് എത്തുന്നു പരിണാമം .


                                   
                                      കല്‍ക്കി കലിയുഗത്തില്‍ വരാന്‍ ഇരിക്കുന്ന ഭഗവാന്‍റെ പത്താമത്തെയും ,അവസാനത്തെയും അവതാരം . കലിയുഗത്തിന്‍റെ അവസാനവും സത്യ യുഗത്തിന്‍റെ തുടക്കവും ഈ അവതാരം മൂലം ഉണ്ടാകും . ഇന്നു നടക്കുന്ന ധര്‍മ്മച്ചുതികള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍റെ അവസാനത്തെ അവതാരം . മനുഷ്യന്‍ പൂര്‍ണന്‍ ആയതിനൊപ്പം അവന്‍റെ ആഗ്രഹങ്ങളും വളര്‍ന്നു ,ആഗ്രഹ സാഭല്യത്തിനായി അധര്‍മ്മത്തെ കൂട്ട് പിടിച്ചു അവന്‍ അതിവിനാശകാരി ആയി മാറി . ഇത് പരിതിയില്‍കൂടുതല്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു . ഇന്നിന്‍റെ യുഗ മായ കലിയുഗത്തില്‍ ധര്‍മ്മത്തിന്നും സത്യത്തിനും ഉണ്ടായ തകര്‍ച്ച പരിതിവിടുമ്പോള്‍ അവന്‍ അവതരിക്കും . നമ്മള്‍ക്കും കാത്തിരിക്കാം ഭഗവാന്‍റെ ആ വേഷ പകര്‍ച്ചക്കായി  .




                                 ## ജലത്തില്‍ ഉണ്ടായ ആദ്യ ജല ജീവിയില്‍ തുടങ്ങി മനുഷ്യനില്‍ എത്തിയ  പരിണാമ സിദ്ധാന്തവും , ഭഗവാന്‍റെ പത്തു അവതാരങ്ങളും തമ്മില്‍ ഉള്ള ബന്ധം നോക്കി കാണുക മാത്രം ചെയ്തിരിക്കുന്നു .##

17 comments:

  1. സംഗതി കൊള്ളാം പക്ഷെ ചില വിയോജിപ്പുകള്‍ ഉണ്ട്. കാരണം ഈ പറയുന്ന അവതാരങ്ങളില്‍ ആദ്യം മുതല്‍ക്കെ ധലിര്‍വിദ്യ പ്രകടം ആയിരുന്നു. മഹാബലി തന്നെ നല്ല ഒരു ധനുര്‍ധാരി ആയിരുന്നു...
    ഇത് മാറ്റി നിര്‍ത്തിയാല്‍ താങ്കള്‍ പറഞ്ഞത് ശരി ആണ് എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം. ജീവന്‍റെ പരിണാമങ്ങള്‍ തന്നെ ആണ് ദശാവതാരങ്ങള്‍ വഴി വര്‍ണിച്ചിരിക്കുന്നത്... ആശംസകള്‍... ഇനിയം ഇത്തരം അവലോകനങ്ങള്‍ എഴുതുക. ഹിന്ദു മതത്തെ മറക്കുന്ന പുതിയ തലമുറയ്ക്ക് ഒരു വഴി കാട്ടി ആയി അവരെ യാഥാര്‍ത്ഥ്യങ്ങള്‍ കാട്ടി തിരിച്ചു ഹൈന്ദവതയുടെ മഹത്വത്തിലേക്കു എത്തിക്കാന്‍ എല്ലാ ആശംസകളും

    ReplyDelete
    Replies
    1. മഹാബലി പ്രഹ്ലാദ പൗത്രന്‍ ആണ് . അദ്ദേഹം അസുരന്‍ ആണ് .(ഇതില്‍ "മനു " വിനെ മനപൂര്‍വം കൊണ്ട് വരഞ്ഞതാണ്.) അഭിപ്രായത്തിനു നന്ദി സുഹൃത്തേ . എന്‍റെ കഴ്ച്ചപാട് മാത്രമാണ്.

      Delete
  2. പ്രിയ സുഹൃത്ത്‌ വിഗ്നേഷ് പറഞ്ഞത് പോലെ എനിക്കും ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, പുരാണവും ശാസ്ത്രവും കലര്‍ത്തിയുള്ള ഈ വീക്ഷണം വളരെ നന്നായി ഇരിക്കുന്നു.

    നമ്മുടെ പുരാണങ്ങളും വേദങ്ങളും പറഞ്ഞ കാര്യങ്ങള്‍ തന്നെ ആണ് മിക്ക ശാസ്ത്രിയ തത്വങ്ങളുടെയും അടിത്തറ.
    അത് നമ്മള്‍ മനസിലാക്കുനില്ല.

    ReplyDelete
  3. ബുള്‍ഷിറ്റ്‌ എന്നെ പറയാന്‍ ഉള്ളൂ .തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ശാസ്ത്രത്തെ കൂട്ട് പിടിക്കുകയും അല്ലാത്തപ്പോള്‍ നിര്‍വ്വിഷങ്കം അതിനെ തള്ളിപ്പറയുകയും ചെയ്യുനത് മത മൌലിക വാദികളുടെ ഒരു സ്ഥിരം രീതിയാണ് .വായനയും ലോകപരിചയവും ഒന്നും ഇല്ലാത്ത ചില വിഡ്ഢികളെ അത് കൊണ്ട് പറ്റിക്കാനാകും .കാലം മാറി മോനേ ..പുതിയ അടവ്വ് എന്തെങ്കിലും ഇറക്ക്//

    ReplyDelete
    Replies
    1. ഇത് ഒരു അടവായിട്ട് എനിക്ക് തോന്നില്ല... മതങ്ങള്‍ സയന്‍സ് ആണ് എന്ന് തന്നെ ആണ് എന്‍റെ അഭിപ്രായം. പ്രാചീന കാലത്ത് ആളുകളെ സയന്‍സ് മനസിലാക്കികാന്‍ പണ്ഡിതര്‍ക്ക് ഉണ്ടായിരുന്ന ഏക വഴി ആയിരുന്നു ഈശ്വരന്‍..., അത് മാത്രം ആണ് ഇവിടെ ഉധേസിചിരിക്കുന്നതുനത്. അല്ലാതെ ഒരു മതം മാത്രം മഹത്തരം എന്ന് കാണിക്കാന്‍ ഉള്ള ഒന്നും ഇവിടെ ചെയ്തിട്ടില്ല... മത മൌലിക വാദി ആകണം എങ്കില്‍ സ്വന്തം മതം മാത്രം ആണ് ശരി എന്ന് പറയണം... ഇവിടെ ഈ അവലോകനത്തില്‍ അങ്ങനെ കണ്ടില്ല... അപ്പോള്‍ എങ്ങനെ ഇത് മൌലിക വാദം ആകും?

      Delete
  4. എന്‍റെ ഭാഗത്ത്‌ നിന്നും എന്ത് അടവാണ് താങ്കള്‍ കണ്ടത് എന്ന് മനസ്സില്‍ ആയില്ല . എന്‍റെ കാഴ്ചപ്പാട് മാത്രം ആണ് പറഞ്ഞത് . താങ്കളെ പോലെ വായനയും ലോകപരിചയവും ഒരുപാടു ഉള്ളവര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം.

    ReplyDelete
  5. നല്ല രീതിയിൽ വിശകലനം ചെയ്യാൻ സാധിച്ചു. പക്ഷേ, ഏത് മതത്തെയും അവർക്കിഷ്ടമുള്ള രീതിയിൽ വ്യാഖ്യാനം ചെയ്യാൻ സാധിക്കും.

    മറ്റു മതങ്ങളിൽ നിന്ന് വിഭിന്നമായി, പ്രക്യതിയോടും, ജീവജാലങ്ങളോടും ഇണങ്ങി ജീവിച്ച ഒരു നാട്ടിൽ പ്രക്യതിയെ വണങ്ങുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ മ്യ‌ഗങ്ങൾക്കും,ഭുമിക്കും ദൈവികപരിവേഷം നൽകി എന്നാണു എന്റെ വിശ്വാസം... അതൊരു നല്ല കാര്യമാണല്ലോ...

    പിന്നെ അനന്തമഞ്ജാതമവർണനീയം ആണു എല്ലാ കാര്യങ്ങളും അപ്പോൾ മറ്റുള്ളവർ ഇതു പുച്ഛിക്കേണ്ട കാര്യവുമില്ല. അന്നവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ.

    ReplyDelete
  6. അതെ, നമുക്ക് എന്തും എങ്ങനെയും വിശദീകരിക്കാം, നാസ്തികര്‍ക്ക് അങ്ങനെയും. എന്നാലും ചരിത്രത്തെ കൂട്ടുപിടിച്ച്, വസ്തുനിഷ്ടമായി അവതരിപ്പിക്കുന ചില പഠനങ്ങളെ നമുക്ക് വിസ്മരിക്കാനാവില്ല.
    രവിചന്ദ്രന്‍ സാറിന്റെ ഈ ബ്ലോഗും ഒന്ന് നോക്കി ഇരിക്കുന്നത് നല്ലതാ......
    http://nasthikanayadaivam.blogspot.com/

    ReplyDelete
  7. നന്ദി സുമേഷ് , നന്ദി ജോസെലെറ്റ്‌ ചേട്ടാ . രവിചന്ദ്രന്‍ സാറിന്റെ ബ്ലോഗും വായിച്ചു . Link തന്നതിനും നന്ദി .

    ReplyDelete
  8. അപ്രതീക്ഷിതമായി ഇവിടെ എത്തി. ഒരു വേറിട്ട രീതി. നന്നായി. ആശംസകള്‍
    (നരസിംഹം അങ്ങോട്ട്‌ ദഹിച്ചില്ല )

    ReplyDelete
  9. ഒരു താരതമ്യം സ്വന്തം കാഴ്ചപ്പാടില്‍ അവതരിപ്പിച്ചത്‌ നല്ലൊരു രീതിയായി തോന്നി. എനിക്ക് ഈ പുരാണത്തെക്കുറിച്ച് ഒന്നും അറിയില്ല. എല്ലാം വായിക്കണം വായിക്കണം എന്ന് വിചാരിച്ഛതല്ലാതെ ഒന്നിനും കഴിഞ്ഞിട്ടില്ല.

    ReplyDelete
  10. നന്ദി കനകൂര്‍ ചേട്ടാ റാംജി ചേട്ടാ കൊച്ചുമോള്‍ ചേച്ചി . എന്‍റെ ഒരു കാഴ്ചപാട് പങ്കു വെച്ചു എന്ന് മാത്രം .

    ReplyDelete
  11. ദശാവതാരത്തിന്റെ ഈ ഒരു പരിണാമഗുപ്തി ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷെ പരിണാമം ഒരു ശാസ്ത്ര വീക്ഷണം മാത്രമാണ്. ശാസ്ത്ര സത്യമല്ല.. ദശാവതാരങ്ങള്‍ ശാസ്ത്രം കൊണ്ട് വിശദീകരിക്കാന്‍ മാത്രം പരിമിതമല്ല എന്നാണ് എന്റെ കാഴ്ചപ്പാട്..

    ReplyDelete
  12. ഒരവതാരം വേണം ഇപ്പോള്‍
    സംഭവാമി യുഗേ യുഗേ എന്ന് പറഞ്ഞവന്‍ വരണം

    ReplyDelete
  13. ദശാവതാര ചാർത്ത് തൊഴുത് മടങ്ങുമ്പോൾ എന്റെ മകൻ ചോദിച്ചു.ഈ അവതാരങ്ങളെ കുറിച്ച് ഒന്നു പറയാമോന്ന്...പേര് പറഞ്ഞുവെങ്കിലും വിശദീകരിച്ചു പറയാൻ കഴിഞ്ഞില്ല...അങ്ങനെ ഇവിടെ എത്തിയത്. ...
    നന്നായി എഴുതി. ..ആശംസകൾ.

    ReplyDelete
  14. നല്ല കാഴ്ചപ്പാട്. വിജ്ഞാനപ്രദം. സാധാരണ ജനങ്ങൾക്ക് സാമാന്യബോധത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിശദീകരണം.

    ReplyDelete